Pakistan appears to have hardened its stance to U.S. President Donald Trump’s recently announced Afghan and South Asia strategy
അമേരിക്കയുമായുള്ള ചര്‍ച്ചകളും ഉഭയകക്ഷി സന്ദര്‍ശനങ്ങളും നിര്‍ത്തിവയ്ക്കുന്നതായി പാകിസ്താന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി സെനറ്റിനെ അറിയിച്ചതെന്ന് പാകിസ്താന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് പാകിസ്താന്‍ കാണുന്നതെന്നും ആസിഫ് പറഞ്ഞു..